രാജ്യത്ത് 32 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 3,234,474 ആയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 209-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടക്കുന്നത്.
24 മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകൾ 31 ലക്ഷം കടന്നത്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഈ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ ഈ സംസ്ഥാനങ്ങളിൽ തന്നെയാണ് കൊവിഡ് അതിരൂക്ഷമായി തുടരുന്നത്.
ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു ഡൽഹി. എന്നാൽ ഇന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊവിഡ് രൂക്ഷ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ആറാം സ്ഥാനത്തിലേക്ക് താഴ്ന്നു.
അതേസമയം, രോഗമുക്തി നിരക്ക് 76.29 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 63,173 പേർ രോഗമുക്തരായി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്. 1.84 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
Story Highlights – india covid cases crossed 32 lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here