Advertisement

കാസർഗോഡ് 101 പേർക്ക് കൊവിഡ്

August 26, 2020
1 minute Read
kasaragod covid update

കാസർഗോഡ് പുതുതായി 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും എത്തിയവരുമാണ്. കാസർഗോഡ് ഒരു സ്വകാര്യ ആശുപത്രിയിലെ 12 പേരും സർക്കാർ ജീവനക്കാരായ 2 പേരുമാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.

കാസർഗോഡ് നഗരസഭയിലും ഉദുമ അജാനൂർ എന്നീ പഞ്ചായത്തുകളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
കാസർഗോഡും ഉദുമയിലും 15 പേർ വീതവും അജാനൂരിൽ 12 പേരും കൊവിഡ് പോസറ്റീവായി.

40 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. സെന്റിനല്‍ സര്‍വ്വേ അടക്കം 1674 സാമ്പിളുകളാണ് പുതിയതായി പരിശോധനയ്ക്ക് അയച്ചത്.

Story Highlights kasaragod covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top