Advertisement

കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

August 26, 2020
1 minute Read
kerala psc

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) തസ്തികയുടെ
പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 നാണ് നടന്നത്.

മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സ്ട്രീം ഒന്നില്‍ 2160 പേരെയും സ്ട്രീം രണ്ടില്‍ 1048 പേരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെയിന്‍ പരീക്ഷ നവംബര്‍ 21, 22 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും.

Story Highlights Kerala Administrative Service Result Declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top