Advertisement

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി

August 26, 2020
Google News 1 minute Read
malappuram reports one more covid death

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജി ആണ് മരിച്ചത്. 80 വയസ് ആയിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന വ്യക്തിയാണ് അബൂബക്കർ ഹാജി. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു.

ഇന്നലെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 21,232 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരുടെ എണ്ണം നാൽപ്പതിനായിരം പിന്നിട്ടു.

Story Highlights malappuram reports one more covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here