യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്

സെക്രട്ടറിയറ്റിലെ തീപിടുത്തത്തെ തുടർന്ന് ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.

എംഎൽഎമാരായ വിടി ബൽറാം, വിഎസ് ശിവകുമാർ, കെഎസ് ശബരീനാഥൻ തുടങ്ങിയവരും ഘടക കക്ഷി നേതാക്കളും ഈ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. മാത്രമല്ല, എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ജില്ലാ ഘടകങ്ങളോട് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.

യുഡിഎഫിനു പുറമേ ബിജെപിയും ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് സെക്രട്ടറിയറ്റ് പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതൽ സെക്രട്ടറ്റും പരിസരവും സംഘർഷ ഭരിതമാണ്. പ്രതിഷേധത്തെ തുടർന്ന് കന്റോൺമെന്റ് ഗേറ്റിലേക്കുള്ള വഴികൾ പൊലീസ് അടച്ചിട്ടുണ്ട്.

Story Highlights -UDF Karidhinam in thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top