തിരിച്ചെത്തിയ 70000 പ്രവാസികള്‍ക്ക് വിതരണം ചെയ്തത് 35 കോടി രൂപ

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി കാരണം തിരിച്ചെത്തിയ 70000 പ്രവാസികള്‍ക്ക് ആശ്വാസധനം വിതരണം ചെയ്തു.
ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപയുടെ ആശ്വാസധനം വിതരണം ചെയ്തത്. ഇതിനായി 35 കോടി രൂപ വിനിയോഗിച്ചു. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. അര്‍ഹരായ ബാക്കി അപേക്ഷകര്‍ക്ക് വൈകാതെ തുക കൈമാറുമെന്ന് നോര്‍ക്കാ അധികൃതര്‍ അറിയിച്ചു.
അതേസമയം, ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് വിഭാഗത്തിലാണ് 2,304.57 കോടിരൂപ വിതരണം ചെയ്തത്. സര്‍വീസ് പെന്‍ഷനായി 1,545.00 കോടി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-1,170.71 കോടി, ക്ഷേമനിധി പെന്‍ഷന്‍ സഹായം-158.85 കോടി, ഓണക്കിറ്റ്- 440 കോടി, നെല്ല് സംഭരണം-710 കോടി, ഓണം റേഷന്‍-112 കോടി, കണ്‍സ്യൂമര്‍ഫെഡ്-35 കോടി, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്-140.63 കോടി, ആശാ വര്‍ക്കര്‍മാര്‍-26.42 കോടി, സ്‌കൂള്‍ യൂണിഫോം-30 കോടി രൂപയും വിതരണം ചെയ്തു.
Story Highlights – 35 crore was distributed to 70,000 returning expatriate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here