ബെവ് ക്യൂവില്‍ ആപ്പില്‍ മാറ്റം; ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍. ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്നുദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സര്‍ക്കാര്‍ നീക്കി. ആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ രാവിലെ ഒന്‍പതു മുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രതിദിന ടോക്കണ്‍ 400 നിന്ന് 600 ആയി ഉയര്‍ത്തും. ബാറുകളിലെ അനധികൃത വില്‍പ്പന തടയാനും അനുവദിക്കുന്ന ടോക്കണുകള്‍ക്ക് ആനുപാതികമായി മദ്യം വാങ്ങുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കും.
Story Highlights – BevQ App; Liquor immediately upon booking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here