കൊല്ലത്ത് കൊവിഡ് ചികിത്സയിലിരിക്കെ പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു

കൊല്ലത്ത് പശ്ചിമ ബംഗാൾ സ്വദേശി കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. അതിഥി തൊഴിലാളിയായ സനാതൻ ദാസാണ് മരിച്ചത്. 49 വയസായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. പ്രമേഹ ബാധിതനുമായിരുന്നു ഇദ്ദേഹം. കൊവിഡിനെ തുടർന്ന് ന്യുമോണിയാ ബാധയും ഉണ്ടായിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് മരണം നാലായി.
Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ മരിച്ചു
നേരത്തെ രണ്ട് മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് സ്വദേശി ആലിക്കോയയാണ് മരിച്ചത്. 66 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. മലപ്പുറം കോഡൂർ സ്വദേശിയായ കോയക്കുട്ടിയും (65) മരിച്ചു. ഇയാള്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. മലപ്പുറത്ത് രണ്ടത്താണി സ്വദേശി മൂസയും മരിച്ചു. 72 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights – covid death, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here