നയതന്ത്ര ബാഗേജിന് പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ഇല്ലെങ്കിൽ ഉന്നത ഇടപെടലിന് തെളിവെന്ന് എൻഐഎ

പ്രോട്ടോകോൾ വീഴ്ചകൾ സുപ്രധാനമെന്ന് വിലയിരുത്തി എൻഐഎ. അന്വേഷണം ഉന്നത ബന്ധം സ്ഥിരീകരിക്കുന്ന ഘട്ടത്തിലാണ്. 2017 ജൂലൈയ്ക്ക് ശേഷം നയതന്ത്ര ബാഗേജിന് പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ഇല്ലെങ്കിൽ അത് ഉന്നത ഇടപെടലിന് തെളിവെന്ന് എൻഐഎ അധികൃതർ വ്യക്തമാക്കി.
Read Also : പ്രോട്ടോകോൾ ഓഫീസർമാരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമെന്ന് സൂചന; ഒപ്പമുള്ള ഫോട്ടോ ട്വന്‍റിഫോറിന്
സ്വർണക്കടത്തിന് എം ശിവശങ്കർ അടക്കമുള്ളവരുടെ പങ്കിനുള്ള തെളിവാകും അതെന്ന് എൻഐഎ വ്യക്തമാക്കി. നയതന്ത്ര പാഴ്‌സൽ വന്നാൽ അത് കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തിറക്കാൻ പ്രോട്ടോകോൾ ഓഫീസറുടെ അനുമതിക്ക് രേഖകൾ നൽകാതിരുന്നത് സരിത്ത് പിആർഒ ആയ ശേഷമെന്നും എൻഐഎ. കോൺസുലേറ്റിൽ സരിത്തിന് മുൻപുള്ള പിആർഒയെ പുറത്താക്കിയതിലും അസ്വാഭാവികത എന്ന് എൻഐഎ സ്ഥിരീകരണം.
Story Highlights – gold smuggling, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here