ഓണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാമെന്ന് മുഖ്യമന്ത്രി.
നേരത്തെ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കരുതെന്ന്
നിര്‍ദേശമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കച്ചവടക്കാരെയും ഓണക്കാലത്ത് കര്‍ശന നിബന്ധനകള്‍ക്കു വിധേയമായി കച്ചവടത്തിന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്‌ക്ക്് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിബന്ധനകളും പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കുകയും അത് കഴിഞ്ഞയുടനെ കൈകള്‍ വൃത്തിയാക്കുകയും വേണം. കച്ചവടക്കാര്‍ ഇടകലര്‍ന്നു നില്‍ക്കരുത്. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. കാഷ്ലെസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൂക്കളുമായി വരുന്നവര്‍ ഇ-ജാഗ്രത രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൂക്കളം ഒരുക്കുന്നവര്‍ക്കും കൃത്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകമാണ് ‘ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Story Highlights – Flowers can be brought from other states for Onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here