കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് മരണം

kozhikode reported covid death

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയുമാണ് മരിച്ചത്.

കോഴിക്കോട് സ്വദേശി ആലിക്കോയയാണ് മരിച്ചത്. 66 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. മലപ്പുറം കോഡൂർ സ്വദേശിയായ കോയക്കുട്ടിയും (65) മരിച്ചു. ഇയാള്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.

Read Also : മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

മലപ്പുറത്ത് നേരത്തെ മറ്റൊരാളും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. രണ്ടത്താണി സ്വദേശി മൂസയാണ് മരിച്ചത്. 72 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights covid death, kozhikkode medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top