പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

തലശേരി മാഹി ബൈപ്പാസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിർമാണത്തിൽ അപാകതകളില്ലെന്നും റിപ്പോർട്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സ്ഥലം സന്ദർശിക്കും.

ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ എം സാഥേയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പാലത്തിൽ പരിശോധന നടത്തിയത്. തുടർന്ന് റീജണൽ ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചു. പാലത്തിന്റെ ബീമുകൾക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകട കാരണമെന്നാണ് പ്രൊജക്ട് ഡയറക്ടറുടെ കണ്ടെത്തൽ. നിർമ്മാണത്തിൽ അപാകതയില്ലന്നും റിപ്പോർട്ടിലുണ്ട്.

Read Also : മലപ്പുറം പോത്തുകല്ലില്‍ കനത്ത മഴ; ചാലിയാറിന് കുറുകേയുള്ള മുണ്ടേരി താത്കാലിക തൂക്കുപാലം ഒലിച്ചു പോയി

തകർച്ചയുടെ ആഘാതത്തിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തും. പാലത്തിന് താഴെ ജലനിരപ്പ് ഉയർന്നതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ നിർമാണത്തിലെ അഴിമതിയാണ് പാലം തകരാൻ കാരണമെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത അതോറിറ്റിയുടെ തലശേരി ഓഫീസിന് മുന്നിൽ ഉപരോധ സമരവും സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ പാലം സന്ദർശിക്കും.

Story Highlights bridge collapsed, primary report submitted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top