വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം വ്യക്തം; റിയക്കെതിരെ തെളിവുണ്ടെന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ

നടിയും മോഡലുമായ റിയ ചക്രവർത്തിക്കെതിരെ വ്യക്തമായ തെളിവുകളെന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധം വ്യക്തമാണെന്നാണ് നാർക്കോട്ടിക്‌സ് ബ്യൂറോ പറയുന്നത്.
സുശാന്തിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് റിയ മയക്കുമരുന്ന് വാങ്ങിയിരുന്നതായി കണ്ടെത്തി. മയക്കുമരുന്ന് സുശാന്തിനും റിയ കോഫിയിൽ കലർത്തി കൊടുക്കുമായിരുന്നു. റിയയും ജയസാഹയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിൽ ഇത് വ്യക്തമാണെന്നും നാർക്കോട്ടിക്‌സ് ബ്യൂറോ പറയുന്നു.
റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്സ് ബ്യൂറോ കേസെടുത്തിരുന്നു. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
Read Also :റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്സ് ബ്യൂറോ കേസെടുത്തു
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.
Story Highlights – Rhea Chakraborty, Sushant singh rajput, narcotics bureau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here