ഓണാഘോഷത്തിന് മല്ലിക പൂക്കൾ ഒരുക്കി പെരിയ പഞ്ചായത്ത്

കൊവിഡ് കാലത്തെ ഓണാഘോഷത്തിന് നാട്ടിലെ പൂക്കൾ. തൊടിയിലെ പൂക്കൾക്ക് പുറമെ കൃഷിയിടത്തിൽ മല്ലിക പൂക്കൾ വിരിയിച്ചാണ് കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്ത് ഓണത്തെ വരവേൽക്കുന്നത്. ആഘോഷം പടിവാതിലിൽ നിൽക്കുമ്പോൾ പൂക്കൾ വിപണിയിലേക്ക് എത്തിത്തുടങ്ങി.
Read Also : വടം വലിയും സുന്ദരിക്ക് പൊട്ടു തൊടലും; ഓണാഘോഷം പൊടിപൊടിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ: വീഡിയോ
തരിശുകിടന്ന ഭൂമിയിൽ തുടങ്ങിയ കൃഷിയിടത്തിലെ സ്വർണ കാഴ്ചയാവുകയാണ് പെരിയയിലെ മല്ലിക പാടം. കൊവിഡ് കാലത്ത് പൂക്കളത്തിൽ സ്ഥാനം പിടിക്കാൻ മല്ലിക പൂക്കൾ ഒരുങ്ങിക്കഴിഞ്ഞു.
ചാലിങ്കാൽ രാവണീശ്വര പാതയോരത്താണ് തലയുയർത്തി ചെണ്ടുമല്ലികൾ പൂത്തു നിൽക്കുന്നത്. 31 ഏക്കർ സ്ഥലത്ത് മറ്റ് വിളകൾക്കൊപ്പമാണ് പുല്ലൂർ പെരിയ പഞ്ചായത്ത് വരമ്പുകളായി പൂ കൃഷി ആരംഭിച്ചത്. ഓണവിപണിയും തുടക്കത്തിൽ തന്നെ മുന്നിൽ കണ്ടിരുന്നു. തൊടിയിലെ പൂക്കൾക്കൊപ്പം പൂക്കളത്തിൽ നാട്ടു പൂവായി സ്ഥാനം പിടിക്കാനാണ് ഈ ചെണ്ടുമല്ലിയും ഓണച്ചന്തകളിലേക്കിറങ്ങുന്നത്.
Story Highlights – flowers, kasargod periya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here