Advertisement

സെൽഫി

August 28, 2020
3 minutes Read

..

ഹിജാസ് മുഹമ്മദ്/കഥ

ഖത്തറിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി നോക്കുകയാണ് ലേഖകൻ

പതിവ് പോലെ തിരക്കുള്ള ഒരു ദിവസം, ഓഫീസിൽ പോകുവാനായി നെട്ടോട്ടം ഓടുന്നത്തിനിടയിൽ മൊബൈൽ ഒന്ന് ശബ്ദിച്ചു. ‘One Notification’:- Deepu uploaded one Photo in Facebook’ അവൻ എന്താ കാലത്ത് തന്നെ, അജയ് തുറന്നു നോക്കി.

‘തലേ ദിവസം ഏതോ ഒരു മാളിൽ അച്ഛനും അമ്മകും ഒപ്പമിരുന്ന് ഭക്ഷണ കഴിക്കുന്ന ഒരു സെൽഫി’
ഒന്നും നോക്കിയില്ല കൊടുത്തു ഒരു ലൈക്കും ഒരു അടിപൊളി കമന്റും. ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ദീപു അടുത്തേക്ക് വന്നു.

‘ഡാ അളിയാ, വൈകുന്നേരം എന്നാ പരിപാടി.’
‘ഇന്ന് ഒരു തലവെപ്പ് പരിപാടിയുണ്ട്, നമ്മടെ രഞ്ജിനിയുടെ ജന്മദിനമാണ്.’സ്ഥിരം തലവെപ്പ് പരിപാടികൾക്ക് പോകുന്ന അവർക്ക് അത് ഒരു പുത്തരിയല്ലായിരുന്നെങ്കിലും നേരിൽ കണ്ട് അജയ് അവളെ ആശംസിച്ചു.

വൈകുന്നേരമായി. കൂട്ടുകാരുമൊത്ത് അജയ് സിറ്റിയിലെ മാളിലെത്തി. രഞ്ജിനി മാത്രമെത്തിയിട്ടില്ല. ഒരു പെൺ സുഹൃത്ത് അവളെ വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. ‘അവൾ നമുക്ക് പണിതന്നതാക്വോ? വാ എന്തായാലും നമ്മുക്ക് ഫുഡ് കോർട്ട് പോകാം. എല്ലാവർക്കും ഒരുമിച്ച് ഇരിക്കാൻ പാകത്തിൽ സീറ്റ് തയ്യാറാക്കാം’ അജയ് എല്ലാവരെയും കൂട്ടി നടന്നു.

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൂട്ടുകാരുടെ ഇടയിലേക്ക് വീൽ ചെയറിൽ അവളുടെ അച്ഛനെ ഇരുത്തികൊണ്ട് ചെറുപുഞ്ചിരി സമാനിച്ച് അവളെത്തി. അച്ഛൻ കൂടെ ഉള്ളത് കൊണ്ടാവണം എല്ലാവരും നല്ല അച്ചടക്കത്തോടെയാണ് അവിടെ നിന്നത്. കേക്ക് മുറിച്ച് ആദ്യത്തെ പങ്ക് അച്ഛന്റെ വായിൽ വച്ച് കൊടുത്തു കൊണ്ട് ആ ഇടയ്ക്ക് വാങ്ങിയ പുതിയ ഫോണിൽ അവളുമെടുത്തു ഒരു സെൽഫി.

അധികം വൈക്കിയില്ല. അജയ്ക്ക് ലഭിച്ചു അടുത്ത നോട്ടിഫിക്കേഷൻ മെസേജ്. ‘Ranjini Uploaded New Photo in Facebook

ലൈക്കും കമന്റും കൊടുത്ത് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് ആ കാഴ്ച അവന്റെ കണ്ണുകളിൽ ഉടക്കിയത്.
അന്ന് അവിടെ കഴിക്കാൻ വന്നവരിൽ ഭൂരിഭാഗം ആളുകളുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവരെല്ലാരുമെടുക്കുന്നു സെൽഫി. അവൻ അവരുടെ മുഖങ്ങൾ മാറി മാറി നോക്കി. സ്വന്തമായി അധ്വാനിച്ചു കിട്ടിയിരുന്ന കടലാസിന്റെ കുറവോ അതോ അനുഭവങ്ങളിലൂടെ ഇതെല്ലം അനാവശ്യ ചിലവാണെന്ന് മനസിലക്കിയതുകൊണ്ടോ മക്കളുടെ മുഖത്ത് വിടരുന്ന ആ പുഞ്ചിരി അവരിൽ ഇല്ലായിരുന്നു.

അവരിൽ പലരും ആദ്യമായാണ് ഫുഡ്കോർട്ടിൽ വരുന്നത്. അപരിചിതമായ ഭക്ഷണ വിഭവങ്ങൾ, എങ്ങനെ കഴിക്കണമെന്നറിയാതെ നാണകേടാകുമെന്ന് കരുതി സ്വന്തം മക്കളുടെ അടുത്ത് പോലും ചോദിക്കാതെ ഇരിക്കുന്നവർ. മക്കൾ ആദ്യമായി അവരെ അവിടെ കൊണ്ടുവന്ന് ഭക്ഷണം വാങ്ങിച്ച് കൊടുത്തതിന് തെളിവായിട്ടാകണം അതിലെ ഓരോ സെൾഫിയും. പക്ഷെ ഇതൊന്നുംമില്ലാത്ത കാമ്യറയുടെ കണ്ണുകളിൽ പെടാത്ത ഒട്ടനവധികാര്യങ്ങൾ ചെയ്ത് ജിവിതത്തെ പൊരുതി അവരെ ഇതുവരെയെത്തിച്ച് കീരിടം അഴിച്ചുവച്ച രാജാക്കൻമാരായിരുന്നു അതിലെ ഓരോ അച്ഛനും അമ്മയും.

അജയ് അവന്റെ അച്ഛനെ കുറിച്ചോർത്തു. പട്ടിണിയും പ്രാരാബ്ദവും ഒന്നുമറിക്കാതെ വളർത്തി വലുതാക്കിയ തന്റെ അച്ഛൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഞാനും അവരിൽ ഒരാളാക്കുമായിരുന്നു.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, Selfie, Story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top