Advertisement

എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധം: മുഖ്യമന്ത്രി

August 29, 2020
2 minutes Read

എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടകളില്‍ ഏര്‍പ്പാടാക്കണം. കടകളില്‍ കയറുന്നതിന് മുന്‍പും ഇറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം. കടകളില്‍ നിന്ന് വീട്ടില്‍ എത്തി ഉടന്‍ തന്നെ കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. പറ്റുമെങ്കില്‍ കുളിച്ച് ദേഹം ശുചിയാക്കാനും ശ്രമിക്കണം. ഇത്തരം മുന്‍കരുതലുകള്‍ എടുത്ത് രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ ശ്രദ്ധിക്കണം. വീടുകളിലേക്ക് സാധനങ്ങള്‍ ഫോണില്‍ വിളിച്ചുപറഞ്ഞ് എത്തിക്കാനും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും സാഹചര്യമുള്ളവര്‍ പരമാവധി ആ സാഹചര്യം ഉപയോഗിക്കണം. കടകളില്‍ തിരക്ക് കുറവാണോയെന്ന് വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പോകാന്‍ ശ്രമിക്കുക. തുണിക്കടകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വസ്ത്രങ്ങള്‍ ധരിച്ചുനോക്കി എടുക്കുന്നത് ഒഴിവാക്കണം. കടകളില്‍ കയറിയാല്‍ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യമായി മറ്റ് വസ്തുക്കളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Break the chain counters are mandatory in all shops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top