Advertisement

സിഗ്നല്‍ തെറ്റിച്ച കണ്ടെയ്‌നര്‍ ലോറി കാറും നാല് ബൈക്കുകളും തകര്‍ത്തു; ഒരു മരണം; ദൃശ്യങ്ങള്‍

August 29, 2020
1 minute Read

കൊച്ചി ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. കണ്ടെയ്‌നര്‍ ലോറിയും കാറും നാല് ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ നോര്‍ത്ത് പറവൂര്‍ സ്വദേശി അമലാണ് മരിച്ചത്. ആറ് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ അപകടം ഉണ്ടായത്.

കളമശേരി ഭാഗത്ത് നിന്ന് കണ്ടെയ്‌നര്‍ റോഡിലൂടെ വല്ലാര്‍പാടം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സിഗ്നല്‍ തെറ്റിച്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലു ബൈക്കുകളിലും കാറിലും ഇടിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

ആറുപേരെ പരിക്കുകളോടെ സമീപത്തുള്ള ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

Story Highlights container lorry accident kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top