Advertisement

കൊവിഡ് ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധർ

August 29, 2020
1 minute Read

കൊവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധർ.
കൊവിഡ് ഒരു മൾട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അടക്കമുള്ളവർ പറയുന്നു.

കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾക്ക് നെഞ്ചിലെ പ്രശ്നങ്ങളുമായി ബന്ധമില്ല. കോശങ്ങൾക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകൾ ഉപയോഗിച്ചാണ് വൈറസ് കോശങ്ങൾക്കുള്ളിൽ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകൾ ഉള്ളതിനാൽ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.

ചില കൊവിഡ് രോഗികളിൽ തലച്ചോറിന് ക്ഷതം സംഭവിക്കാം. രക്തം കട്ടപിടിക്കൽ, പക്ഷാഘാതം, മസ്തിഷ്‌കവീക്കം പോലുള്ള പ്രശ്നങ്ങളുണ്ടാകാമെന്നും എയിംസിലെ ന്യൂറോളജി വിഭാഗം തലവൻ എം. വി. പദ്മ ശ്രീവാസ്തവ പറയുന്നു.

Story Highlights Coronavirus, AIIMS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top