രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്; തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ ഏഴായിരം കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷവും, അസമിൽ ഒരു ലക്ഷവും കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ ഏഴായിരം കടന്നു. ഖേൽരത്‌ന പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് രോഗം സ്ഥിരീകരിച്ചു. നിയമസഭയിൽ കൂടിക്കാഴ്ച നടത്തിയ രണ്ട് എംഎൽഎമാർക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരാഴ്ചത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 14,361 പോസിറ്റീവ് കേസുകളും, 331 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 7,47,995. ആകെ മരണം 23,775. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,526 കേസുകൾ. 81 മരണം. ആകെ രോഗബാധിതർ 403,616ഉം, ആകെ മരണം 3,714ഉം ആയി. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 7000 കടന്നു. 102 പേർ കൂടി മരിച്ചതോടെ ആകെ മരണം 7,050 ആയി. 5,996 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,09,238 ആയി ഉയർന്നു. കർണാടകയിൽ 8,960ഉം, അസമിൽ 2560ഉം, ഡൽഹിയിൽ 1808ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിൽ കണ്ടെന്റ്‌മെന്റ് സോണുകളിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അടുത്ത മാസം മുപ്പത് വരെ നീട്ടി.
Story Highlights – covid cases in the country to 34 lakh; covid deaths cross 7,000 in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here