Advertisement

കൊവിഡ് ആശങ്ക ഒഴിഞ്ഞു; ചൈനയിലെ സ്‌കൂളുകൾ അടുത്തയാഴ്ചയോടെ തുറക്കും

August 29, 2020
Google News 2 minutes Read

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകൾ അടുത്തയാഴ്ചയോടെ തുറക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസം 9 പേർക്ക് മാത്രമാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്ത് നിന്ന് വന്നവരുമാണ്.

മാത്രമല്ല, ചൈനയിലെ ആശുപത്രികളിൽ 288 കൊവിഡ് രോഗികൾ മാത്രമാണുള്ളത്. 361 പേർ ഐസോലേഷനിലും കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകൾ തിങ്കളാഴ്ചയോടെ തുറക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവർത്തനം. കോളജുകളിലെ അണ്ടൻഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.

Story Highlights – covid relieves anxiety; Schools in China will reopen next week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here