സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 240 രൂപ കുറഞ്ഞ് 37,600 ലെത്തി

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 240 രൂപ കുറഞ്ഞ് 37,600 ലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളിൽ നിരക്കിൽ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഈ പ്രദേശങ്ങളിൽ വ്യാപാരം നടക്കുന്നത്.

കേരളത്തിന് പുറത്ത് ജിഎസ്ടി ഉൾപ്പെടെ ഗ്രാമിന് 4,800 രൂപയാണ് വില. ആഗോള വിപണിയിൽ ഔൺസിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ വിലയുടെ റെക്കോർഡ് വിലയായ 42,000 രൂപയിൽ നിന്ന് 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

Story Highlights -gold prices

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top