Advertisement

ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശൻ മരിച്ച നിലയിൽ; ദുരൂഹത

August 29, 2020
Google News 1 minute Read
goonda leader found dead mysteriously

ആദ്യകാല ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശനെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ജയപ്രകാശനെ അന്വേഷിച്ച് വീട്ടിലത്തെിയ ബന്ധുവാണ് കട്ടിലിൽ മരിച്ച നിലയിൽ ഇയാളെ കണ്ടത്തെിയത്.

ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ വീട്ടിൽ ഒറ്റയ്ക്കാണ് ജയപ്രകാശൻ താമസിച്ചിരുന്നത്. തലയിൽ കമ്പി കൊണ്ട് ശക്തമായ അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവിൽ നിന്ന് രക്തം വാർന്ന് തറയിൽ വീണ് ഉണങ്ങിപ്പിടിച്ച നിലയിലായിരുന്നു . കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനിൽ എന്നിവരെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരൊന്നിച്ച് വ്യാഴാഴ്ച രാത്രി ജയപ്രകാശിന്റെ വീട്ടിൽ മദ്യപിക്കുകയും തുടർന്ന് വഴക്കുണ്ടാവുകയും ചെയ്തിരുന്നതായി സൂചനയുണ്ട്.

ജയപ്രകാശൻ മുംബൈയിൽ വർഷങ്ങൾക്കു മുമ്പു നടന്ന കൊലപാതകക്കേസിൽ മൂന്ന് വർഷം ജയിലിൽ കിടന്നിട്ടുണ്ട്. നാട്ടിലും നിരവധി കേസുകളിലെ പ്രതിയാണ്. ചെങ്ങമനാട് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുമാണ് ജയപ്രകാശൻ.

Story Highlights goonda leader found dead mysteriously

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here