വീണ്ടും സ്‌പോട്‌സ് താരമാകാൻ രജിഷ വിജയൻ; പോസ്റ്റർ പുറത്തുവിട്ടു

ഫൈനൽസിന് ശേഷം വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടു.
രാഹുൽ റിജി നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് രാഹുൽ റിജി നായർ. സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ടോബിൻ തോമസ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫൈനൽസിൽ സൈക്ലിസ്റ്റ് ആയിട്ടായിരുന്നു രജീഷ പ്രത്യക്ഷപ്പെട്ടത്. സുരാജ് വെഞ്ഞാറന്മൂടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Story Highlights – Rajisha vijayan, Kho Kho
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here