ദീപക് ചഹാറിനും ഋതുരാജ് ഗെയ്ക്‌വാദിനും കൊവിഡ്; സിഎസ്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന് പരാതി

csk breaching covid guidelines

രണ്ട് താരങ്ങൾ ഉൾപ്പെടെ ചെന്നൈ സൂപ്പർ കിംഗ്സ് സംഘത്തിലെ 10ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി ക്രിക്കറ്റ് ലോകത്തെ ചർച്ച. പേസർ ദീപക് ചഹാർ, ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദ് എന്നീ താരങ്ങൾക്കാണ് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. എട്ട് ടീമുകളിലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് അംഗങ്ങൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സിഎസ്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്നാണ് പരാതി.

Read Also : സിഎസ്കെയിലെ 12 അംഗങ്ങൾക്ക് കൊവിഡ്; ടീമിന്റെ ക്വാറന്റീൻ നീട്ടി

യുഎഇയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചതാണ് ചെന്നൈക്കെതിരെ ആദ്യമായി ഉയരുന്ന വിമർശനം. ചെപ്പോക്ക് സ്റ്റേഡിയം ഉൾപ്പെടുന്ന സ്ഥലം ഹോട്ട്സ്പോട്ട് ആയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ചെന്നൈ ടീം ക്യാമ്പ് സംഘടിപ്പിച്ചത്.

എംഎസ് ധോണിയുടെ നിർബന്ധപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന ടീം സിഇഓയുടെ വെളിപ്പെടുത്തലും വിവാദമായി. ചെപ്പോക്കിലെ ക്യാമ്പ് ആണ് ഇപ്പോൾ സിഎസ്കെയെ കുഴപ്പത്തിലാക്കിയിരിക്കുന്നത് എന്നാണ് വിമർശനം.

ചെന്നൈ സൂപ്പർ കിംഗ്സ് യുഎഇയിലേക്ക് വന്നപ്പോൾ ഫേസ് ഷീൽഡും മാസ്കുമൊന്നും ധരിച്ചിരുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. മറ്റ് ടീം അംഗങ്ങൾ ഈ മുൻകരുതലുകൾ പാലിച്ചിരുന്നു എന്നും നെറ്റിസൻസ് പറയുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിലെ താരങ്ങൾ കൊവിഡ് മുൻകരുതലുകൾ എടുത്തിരുന്നില്ലെന്ന് ആ സമയത്ത് തന്നെ പരാതി ഉയർന്നു. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ടീം അംഗങ്ങൾ പോസ്റ്റ് ചെയ്ത സെൽഫിയും വിമാനത്താവളങ്ങളിൽ നിന്നും മറ്റുമുള്ള ചിത്രങ്ങളും ഒക്കെയാണ് ഇതിന് തെളിവായി നെറ്റിസൺസ് ഉദ്ധരിക്കുന്നത്.

ഇപ്പോൾ രോഗം സ്ഥിരീകരിച്ച ദീപക് ചഹാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെ സഹോദരനും മുംബൈ ഇന്ത്യൻസ് താരവുമായ രാഹുൽ ചഹാർ മാസ്ക് എവിടെ എന്ന് ചോദിക്കുമ്പോൾ ചെന്നൈ താരം നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also : സുരേഷ് റെയ്‌ന മടങ്ങിപ്പോയി; ഐപിഎല്ലിൽ കളിക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് മറ്റ് ഫ്രാഞ്ചൈസികൾ ബിസിസിഐയോട് പരാതിപ്പെട്ടു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ടീം അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെന്നൈ ഇനിയും ഒരാഴ്ച കൂടി ക്വാറൻ്റീനിൽ കഴിയേണ്ടതുണ്ട്. 21ന് യുഎഇയിൽ എത്തിയ സിഎസ്കെ വെള്ളിയാഴ്ച മുതൽ ക്വാറൻ്റീൻ അവസാനിച്ച് പരിശീലനത്തിന് ഇറങ്ങേണ്ടതായിരുന്നു.

Story Highlights social media accuses csk breaching covid guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top