സുരേഷ് റെയ്‌ന മടങ്ങിപ്പോയി; ഐപിഎല്ലിൽ കളിക്കില്ല

ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് സുരേഷ് റെയ്‌ന കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താരം മടങ്ങിപ്പോയി.
ചെന്നൈ സൂപ്പർ കിംഗ്‌സ് വൈസ് ക്യാപ്റ്റനായിരുന്ന സുരേഷ് റെയ്‌ന കഴിഞ്ഞ ആഴ്ച സഹതാരങ്ങൾക്കൊപ്പം യുഎഇയിൽ എത്തിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടികത്കാട്ടി ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. അതുകൊണ്ട് തന്നെ ഈ വർഷം താരം ഐപിഎൽ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് അധികൃതർ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റെയ്‌ന ഓഗസ്റ്റ് 21നാണ് സിഎസ്‌കെ സംഘത്തിനൊപ്പം യുഎഇയിലേക്ക് പോയത്.
Story Highlights – Suresh Raina
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here