കാൽപന്തുകളിയും മെട്രോയും ബിനാലെയും പാവക്കൂത്തിൽ; ശ്രദ്ധേയമായി ‘വികൃതി’ സംവിധായകന്റെ സംഗീത വീഡിയോ

കാൽപന്തുകളിയും കൊച്ചി മെട്രോയും ബിനാലെയുമെല്ലാം പാവക്കൂത്തിൽ അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും? അതൊരു പുത്തൻ അനുഭവം തന്നെയായിരിക്കുമെന്ന് സംശയമില്ല. കാണാനും കേൾക്കാനും രസമുള്ള പാവക്കൂത്ത് സംഗീത വീഡിയോയുമായി എത്തിയിരിക്കുകയാണ് ‘വികൃതി’ എന്ന ചിത്രത്തിന്റെ സംവിധായകൻ എം സി ജോസഫ്.
നഷ്ടപ്പെട്ടുവെന്ന കരുതുന്ന ജീവിതത്തിലെ ഓരോ നിമിഷങ്ങളേയും കോർത്തിണക്കുന്നതാണ് വീഡിയോ. ഒന്നും നഷ്ടപ്പെടുന്നില്ലെന്നും വീണ്ടെടുക്കാനാവുന്നവയാണെന്നും വീഡിയോ പറയന്നു. പ്രതീക്ഷ നഷ്ടപ്പെടുന്ന മനസിന് നിറം ചാർത്തുന്നതാണ് വീഡിയോയിലെ ഓരോ കാഴ്ചകളും.
ഗാനത്തിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് എം സി ജോസഫ് തന്നെയാണ്. അഡ്വ. ഷാഹുൽ മേഴത്തൂരാണ് വരികൾ എഴുതിയിരിക്കുന്നത്. അജിത്ത് എംഎസ് ആണ് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്.
Story Highlights – Music video, Mindi meettam, M C Joseph, Vikriti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here