Advertisement

സുരേഷ് റെയ്‌നയുടെ ബന്ധു കുത്തേറ്റ് മരിച്ചു; മറ്റ് കുടുംബാംഗങ്ങൾക്ക് പരുക്ക്

August 30, 2020
Google News 1 minute Read
Cricketer Suresh Raina Uncle Killed

സുരേഷ് റെയ്‌നയുടെ ബന്ധു കുത്തേറ്റ് മരിച്ചു. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. പഞ്ചാബിലെ പതൻകോട്ടിലാണ് സംഭവം.

ഗവൺമെന്റ് കോൺട്രാക്ടറാണ് അശോക് കുമാർ. പതൻകോട്ടിലെ തരിയൽ ഗ്രാമത്തിൽ ഓഗസ്റ്റ് 19ന് രാത്രിയാണ് കൊലപാതകം നടക്കുന്നത്. ‘കാലെ കച്ചേവാല’ എന്ന സംഘമാണ് മോഷണത്തിനായി അശോക് കുമാറിന്റെ വീട്ടിലെത്തുന്നത്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് അക്രമി സംഘം മോഷണത്തിനായി ത്തെിയത്. അശോക് കുമാറിന്റെ തലയ്ക്കാണ് അക്രമികൾ അടിച്ചത്. ഇതിന് പിന്നാലെ അശോക് കുമാർ കൊല്ലപ്പെട്ടു.

പണവും സ്വർണവും അശോക് കുമാറിന്റെ വീട്ടിൽ നിന്ന് മോഷണം പോയിട്ടുണ്ട്. ആക്രമണത്തിൽ അശോക് കുമാറിന്റെ 80 വയസുകാരിയായ സത്യാ ദേവിക്കും, ഭാര്യ ആശാ ദേവിക്കും, മക്കളായ അപിനും കുശാലിനും പരുക്കേറ്റിട്ടുണ്ട്.

പതൻകോട്ട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights Cricketer Suresh Raina Uncle Killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here