കാരുണ്യ പദ്ധതിയിൽ ഇനി എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല; ധനമന്ത്രിയുടെ വാദം തള്ളി ഉത്തരവ്

ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദത്തിന് വിരുദ്ധമായി കാരുണ്യ ബെനവലന്റ് ഫണ്ടിൽ സർക്കാർ ഉത്തരവ്. ആനുകൂല്യങ്ങൾ ഒന്നുപോലും നഷ്ടപ്പെടില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസകിൻറെ വാദം. എന്നാൽ കാരുണ്യ പദ്ധതിയിലെ സുപ്രധാനമായ നാലു ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ രത്തൻ ഖേൽക്കറിന്‍റെ ഉത്തരവിന്‍റെ പകർപ്പ് 24 ന് ലഭിച്ചു.
Read Also : കാരുണ്യ പദ്ധതിപ്രകാരം സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള തുക നൽകാൻ സർക്കാർ
നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങൾ ഇവയാണ്,
- ഡയാലിസിസിന് വിധേയരാകുന്ന കിഡ്‌നി രോഗികൾക്ക് കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി നൽകി വന്നിരുന്ന സൗജന്യ മരുന്ന് ഇനിയുണ്ടാകില്ല
- സാന്ത്വന പരിചരണത്തിനുള്ള ധനസഹായവും ഉണ്ടാകില്ല
- അവയവ ദാതാവിന് നൽകുന്ന ഒരു ലക്ഷം രൂപ സഹായം അവസാനിക്കും
- അടിയന്തര ഘട്ടങ്ങളിൽ രോഗിതന്നെ ചെലവഴിക്കുന്ന പണം പിന്നീട് നൽകുന്ന രീതിയും ഇനിയുണ്ടാകില്ല.
കാരുണ്യ പദ്ധതി ഈ മാസം അവസാനിക്കുന്നതിനിടയില്‍ ആണ് ഉത്തരവ് പുറത്ത് വന്നത്. ഇനി പദ്ധതിയുടെ ഗുണഭോക്താക്കളെ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്ക് കൊണ്ടുവരും. അപ്പോള്‍ പല ആനുകൂല്യങ്ങളും നഷ്ടമാകുന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. എന്നാൽ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നുവെന്ന വ്യത്യാസം മാത്രമേ വരുന്നുള്ളൂ എന്നായിരുന്നു ധനമന്ത്രിയുടെ വാദം.
തത്വത്തില്‍ കാരുണ്യപദ്ധതി തന്നെ അവസാനിക്കുമെന്ന സൂചനയാണ് സർക്കാർ ഉത്തരവ് നല്‍കുന്നത്. ഹീമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെ സഹായം തുടരുമെന്നത് മാത്രമാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ രത്തൻ ഖേൽക്കറുടെ ഉത്തരവിലെ ഏക ആശ്വാസഘടകം.
Story Highlights – karunya project, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here