തിരുവോണത്തെ വരവേറ്റ് ‘പൂത്തിരുവോണം’

തിരവോണം ഇങ്ങെത്തിപ്പോയി. മൂലവും, പൂരാടവും പിന്നിട്ട് ഉത്രാടത്തിൽ എത്തി നിൽക്കുകയാണ്. കൊവിഡിനെ തുടർന്ന് ആഘോഷങ്ങൾ കുറവാണെങ്കിലും മലയാളി തന്നാൽ കഴിയുന്ന വിധം ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. ഓണാഘോഷത്തിന് മിഴിവേകാൻ ഓണപ്പാട്ടും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. ‘പൂത്തിരുവോണം’ എന്ന ഗാനത്തിലൂടെ മലയാളി മനസിന് കുളിർമയേകുകയാണ് ഗായിക അഖില ആനന്ദ്.
ജി.എസ് അജയ്‌ഘോഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രവീൺ ശ്രീനിവാസനാണ്. സുജിത്ത് പ്രമേലതയാണ് സംവിധാനം. സുധി കൊട്ടുക്കലും, ഷാജൻ അഞ്ചലുമാണ് ഛായാഗ്രഹണം.
അശ്വാരൂഡൻ എന്ന ചിത്രത്തിൽ ‘അഴകാർന്നില മഞ്ഞച്ചരടിലെ പൂത്താലി’ എന്ന ഗാനത്തിലൂടെയാണ് അഖില ആനന്ദ് പിന്നണി ഗായിക രംഗത്തേക്ക് വരുന്നത്. ജാസി ഗിഫ്റ്റായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചോക്ലേറ്റ് എന്ന ചിത്രത്തിലെ ‘കൽക്കണ്ട മലയിൽ’, ദ്രോണയിലെ ‘സുന്ദരിയെ’, ജോസഫിലെ ‘കരിനീല കണ്ണുള്ള പെണ്ണ്’ തുടങ്ങി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Story Highlights – poothiruvonam video album viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here