പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 2000 കോടി തട്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

നിക്ഷേപകരെ വഞ്ചിച്ച് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 2000 കോടി തട്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. വഞ്ചിതരായത് ആയിരത്തിലേറപ്പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപകരെ ചതിച്ച് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തു. അഞ്ചുസംസ്ഥാനങ്ങളിലെ നിക്ഷേപകരാണ് കബളിക്കപ്പെട്ടത്. വമ്പന്‍ തട്ടിപ്പാണ് സ്ഥാപന ഉടമകള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആയിരത്തിലേറെപ്പേരാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്. കേസില്‍ അറസ്റ്റു രേഖപ്പെടുത്തി പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സ്ഥാപന ഉടമ റോയ് ഡാനിയേല്‍, ഭാര്യ പ്രഭാതോമസ്, മക്കളായ റിനു മറിയം തോമസ്, റിയാ ആന്‍ തോമസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. റോയ് ഡാനിയേലിന്റെ മക്കള്‍ ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രിയിലും ഇന്ന് പകലും നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. പ്രതികള്‍ നിഷേപകരില്‍ നിന്ന് ചതിച്ചു കൈക്കലാക്കിയ പണം വിദേശ രാജ്യങ്ങളിലേയ്ക്ക് കടത്തികൊണ്ടു പോയതിനെപ്പറ്റി പ്രത്യേക അന്വേഷണവും ഉണ്ടാകും. കേസില്‍ അഞ്ചാം പ്രതിയായ റോയി ഡാനിയേലിലിന്റെ മറ്റൊരു മകളായ റീബയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ എന്നും അന്വേഷിക്കും.
Story Highlights – Popular Finance owners embezzled Rs 2,000 cr: Remand report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here