Advertisement

നിരവധി സർക്കാർ സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിയെ മറികടന്ന്

August 31, 2020
1 minute Read

സംസ്ഥാനത്തെ നൂറുകണക്കിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിയെ മറികടന്ന്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പ്രായോഗിക പ്രശ്‌നങ്ങളും ഭരണപരമായ നടപടിക്രമങ്ങളുടെ അഭാവവുമാണ്.

സംസ്ഥാനത്ത് പിഎസ്‌സിയെ മറികടന്നുള്ള നിയമനം വ്യാപകമാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. നല്ലൊരു പങ്ക് സ്ഥാപനങ്ങളിലെയും നിയമനം ഇതേവരെ പിഎസ്‌സിക്ക് വിട്ടിട്ടില്ല. ചില സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും സ്‌പെഷൽ റൂൾ തയാറാക്കുന്നതും അംഗീകരിക്കുന്നതുമായ നടപടികൾ നീണ്ടുപോകുന്നതിനാൽ നിയമനം നടത്താൻ പിഎസ്‌സിക്ക് സാധിക്കുന്നില്ല. പിൻവാതിൽ നിയമനങ്ങൾക്ക് ചില ഉദാഹരണങ്ങൾ താഴെ,

Read Also : ആത്മഹത്യ ചെയ്ത അനുവിന് ഒരു വര്‍ഷം മുന്‍പേ സര്‍ക്കാര്‍ ജോലി ലഭിക്കുമായിരുന്നു; രേഖകള്‍ പുറത്ത്

#മെഡിക്കൽ സർവീസസ് കോർപറേഷനിൽ പിഎസ്‌സി വഴിയല്ലാതെ നിയമിച്ചത് 927 പേരെ

#കേരള കന്നുകാലി വികസന ബോർഡിൽ 372 തസ്തികകളിൽ പിഎസ്‌സി നിയമനമല്ല.

#ഹോർട്ടികോർപിലെ നിയമനങ്ങളും പിഎസ്‌സി വഴിയല്ല.

#ട്രാവൻകൂർ ടൈറ്റാനിയത്തിലെ 23 തസ്തികകളിൽ മാത്രമാണ് പിഎസ്‌സി നിയമനം. 110 തസ്തികകൾ ഇതിനു പുറത്താണ്. 14 തസ്തികകൾ കൂടി പിഎസ്‌സിക്കു വിട്ടെങ്കിലും സ്‌പെഷൽ റൂൾ തയാറാകാത്തതിനാൽ നിയമനം നടത്താനാകുന്നില്ല.

#സംസ്ഥാന മാരിടൈം ഡവലപ്‌മെന്റ് കോർപറേഷനിൽ സ്‌പെഷൽ റൂൾ നിലവിൽ വരാത്തതിനാൽ ആകെയുള്ള 14 തസ്തികകളിൽ ഡപ്യൂട്ടേഷനിലും കരാർ അടിസ്ഥാനത്തിലും ദിവസക്കൂലി അടിസ്ഥാനത്തിലുമാണ് നിയമനം.

#സിഡ്‌കോയിൽ 19,240 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ള 30 തസ്തികകളിൽ നേരിട്ടാണ് നിയമനം.

#വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ 9 സ്ഥിരം തസ്തികയും ആറ് കരാർ തസ്തികയും മൂന്ന് താത്കാലിക തസ്തികയുമുണ്ട്. നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ല.

Story Highlights psc, government job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top