കൊല്ലത്ത് ഇന്ന് 131 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 137 പേർക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ചത് 131 പേർക്കാണ്. 117 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഒരു ആരോഗ്യപ്രവർത്തകക്കും രോഗബാധയുണ്ടായി. വിദേശത്തു നിന്നെത്തിയ അഞ്ചുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടു പേർക്കും രോഗം ബാധിച്ചു. ജില്ലയിൽ ഒരു മരണം കൂടി കൊവിഡ് മരണം ആയി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇടമൺ സ്വദേശിനി രമണിയുടെ മരണമാണ് സ്ഥിരീകരിച്ചത്. 108 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.
Read Also : തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്; 125 പേര്‍ക്ക് രോഗമുക്തി
ഇന്ന് ആലപ്പുഴ ജില്ലയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights – kollam alappuzha covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here