സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് കൊവിഡ് മരണം

two covid death reported in kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശി ചെല്ലമ്മ, ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 289 ആയി ഉയർന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോട്ടാങ്ങൽ സ്വദേശി ചെല്ലമ്മ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ വാർദ്ധക്യ സഹചമായ അസുഖങ്ങളും ഉണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ചെല്ലമ്മയ്ക്ക് രോഗം ബാധിച്ചത്. ഇടുക്കിയിൽ കൊവിഡ് ബാധിച്ച് മരിച്ച നെടുങ്കണ്ടം കുഴിത്തുളു സ്വദേശി ജോസഫ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു മരണം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ മകളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് ജോസഫിനും രോഗം ബാധിച്ചത്. ഇയാളുടെ കുടുംബത്തിലെ മറ്റ് നാല് അംഗംങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

Story Highlights two covid death reported in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top