ടീമിലുള്ളത് 13 പ്രൊഫഷണൽ താരങ്ങൾ; താരങ്ങൾക്ക് ക്ലബ് വിടണമെങ്കിൽ അതിന് അനുവദിക്കണം: ബാഴ്സലോണക്കെതിരെ ആഞ്ഞടിച്ച് വിദാൽ

സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്സലോണക്കെതിരെ ആഞ്ഞടിച്ച് ടീം അംഗവും ചിലിയൻ രാജ്യാന്തര താരവുമായ ആർതുറോ വിദാൽ. ടീമിലുള്ളത് 13 പ്രൊഫഷണൽ താരങ്ങളും കുറച്ച് യുവതാരങ്ങളുമാണെന്ന് വിദാൽ കുറ്റപ്പെടുത്തി. ഒരു താരത്തിന് ക്ലബ് വിടണമെങ്കിൽ അദ്ദേഹത്തെ മാന്യമായി യാത്ര അയക്കണമെന്നും വിദാൽ പറഞ്ഞു. ലയണൽ മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം.
Read Also : അങ്ങനങ്ങ് പോയാലോ; മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാ ലിഗ
ആദ്യമായി, ഫുട്ബോളിനെ പറ്റിയുള്ള ബാഴ്സലോണയുടെ ചിന്താഗതി മാറ്റണം. കാരണം, ഫുട്ബോൾ ഒരുപാട് വികാസം പ്രാപിച്ചിട്ടുണ്ട്. അവരുടെ ഡിഎൻഎ ഇപ്പോൾ തന്നെ പിന്നിലായി. മറ്റ് ടീമുകളാവട്ടെ, മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്തെ ഫുട്ബോൾ കൂടുതൽ വേഗതയും കരുത്തും വേണ്ടതാണ്. ചിലപ്പോഴൊക്കെ ടെക്നിക്ക് പിൻനിരയിലായിപ്പോകും. ഒരുപാട് കാര്യങ്ങൾ ബാഴ്സലോണ മാറ്റണം. ലോകത്തിലെ ഏറ്റവും മികച്ച ക്ലബെന്ന് ഞാൻ വിശ്വസിക്കുന്ന ഒരു ടീമിൽ 13 പ്രൊഫഷണൽ താരങ്ങളും ബാക്കി യുവതാരങ്ങളും ആവാൻ പാടില്ല. യുവതാരങ്ങൾക്ക് അവിടെ കളിക്കാൻ അർഹതയില്ലെന്നല്ല. അവർ ഏറ്റവും മികച്ചവരുമായി ഏറ്റുമുട്ടി അതിന് അർഹത നേടണം.”- വിദാൽ പറഞ്ഞു.
Read Also : കൊവിഡിനെയും തോല്പിച്ച് മെസി; ഗൂഗിൾ സെർച്ചിൽ ഒന്നാമത്
“എല്ലാ ടീമുകളിലും 23 താരങ്ങളാണ് പരസ്പരം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഓരോ ദിവസവും അവർ മെച്ചപ്പെടുകയും വളരുകയുമാണ്. അവർ മെച്ചപ്പെടാതിരിക്കുമ്പോൾ, ഡിഎൻഎ കൊണ്ട് നിങ്ങൾക്ക് വിജയിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്. മികച്ച താരങ്ങളുണ്ട്, മെസ്സിയെപ്പോലെ. ലോകത്തിലെ ഏറ്റവും മികച്ച താരം. പക്ഷേ, അദ്ദേഹത്തിനും സഹായം വേണം. ടീമിനെ മെച്ചപ്പെടുത്താനും മികച്ച ഫലം കൊണ്ടുവരാനും അദ്ദേഹത്തിന് നല്ല കളിക്കാരെ വേണം. ഒരു താരം ക്ലബ് വിറ്റാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഒരു താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ അയാളെ മാന്യമായി പോകാൻ അനുവദിക്കുക. കാരണം, എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്”- വിദൽ പറയുന്നു.
വരുന്ന സീസണിൽ വിദാൽ ടീമിലുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹം സീരി എയിലേക്ക് പോകുമെന്നാണ് സൂചന.
Story Highlights – Vidal hits out at Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here