സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. കോഴിക്കോട് രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതം മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ന് മാത്രം അഞ്ച് പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
മലപ്പുറത്ത് ഒളവട്ടൂർ സ്വദേശിനി ആമിനയാണ് (95) ഇന്ന് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആന്റിജൻ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 27നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് മരണം കമ്മുക്കുട്ടിയുടേതാണ്. മാവൂർ സ്വദേശിയാണ് മരിച്ച കമ്മുകുട്ടി (58). കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. മൂടാടി സ്വദേശിനി സൗദയുടേതാണ് കോഴിക്കോട് നിന്ന് രണ്ടാമത് റിപ്പോർട്ട് ചെയ്ത മരണം. 58 വയസായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.
കാസർഗോഡ് മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്ദുൾ റഹ്മാൻ (60) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഓാഗസ്റ്റ് 28നാണ് അബ്ദുൾ റഹ്മാന് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗവും, പ്രമേഹവും, രക്തസമ്മർദവും ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണം 39 ആയി.
കണ്ണൂരിൽ തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താർ(80) ഇന്ന് രാവിലെ കൊവിഡ് ബാധിച്ച് മരിച്ചു. ക്യാൻസർ ബാധിതനായിരുന്ന ഇദ്ദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
Story Highlights – five covid death reported kerala single day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here