തൊടുപുഴയില്‍ അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരുക്ക്

തൊടുപുഴയില്‍ മദ്യലഹരിയിലായിരുന്ന അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. ജനയുഗം ജില്ലാ ലേഖകന്‍ കരിമണ്ണൂര്‍ വട്ടക്കുടിയില്‍ ജോമോന്‍ വി.
സേവ്യറിനാണ് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റത്.

ജോമോനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും വഴി കരിമണ്ണൂര്‍ മാണിക്കുന്നേല്‍ പീടികയ്ക്ക് സമീപത്തുവച്ചാണ് ജോമോനു നേരെ ആക്രമണം ഉണ്ടായത്.

ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജോമോന്റെ തലയ്ക്കും മുഖത്തിനും സാരമായി പരുക്കേറ്റു. ആക്രമണം സംബന്ധിച്ച് ശാസ്താംപാറ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ കരിമണ്ണൂര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു.

Story Highlights Journalist injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top