എറണാകുളത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ആറായിരം കടന്നു

എറണാകുളം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ആറായിരം കടന്നു. 136 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ.
പശ്ചിമ കൊച്ചിയും കിഴക്കന്‍ മലയോര മേഖലയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 2,290 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
എറണാകുളത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. പശ്ചിമകൊച്ചിയെ കൂടാതെ നഗര പ്രദേശങ്ങളിലും രോഗം വ്യാപിക്കുന്നു. ഇന്ന് 28 പേര്‍ക്കാണ് പശ്ചിമ കൊച്ചിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചെല്ലാനത്തും ആലുവയിലും ഇടവേളക്ക് ശേഷം വീണ്ടും രോഗ വ്യാപനമുണ്ടായി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 6 നാവിക ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ബാധയുണ്ടായി. 119 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2290 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. ആള്‍ക്കൂട്ടത്തിനെതിരെ ശക്തമായ ജാഗ്രത നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Story Highlights – covid 19, coronavirus, ernakulam