സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

five covid death kerala

സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാൾ വീതവുമാണ് മരിച്ചത്. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

പത്തനംതിട്ട മുണ്ടു കോട്ടയ്ക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ജോസഫ് ഏറെ നാളായി കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന മകളിൽ നിന്നാണ് ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേലിന് രോഗം ബാധിച്ചത്. മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂർ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇടുക്കി കട്ടപ്പനയിൽ കൊവിഡ് ബാധിച്ച് മരിച്ച സാം കുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് കോട്ടയത്തേക്ക് മാറ്റി. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. അട്ടപ്പാടി ഷോളയാർ സ്വദേശി നിഷയാണ് മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയിൽ മരിച്ചത്. കരൾ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു. ഇരുപത്തിനാല് വയസായിരുന്നു. സംസ്ഥാനത്ത് ദിവസവും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുകയാണ്.

Story Highlights five covid death kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top