നേതാക്കളെ തിരികെയെത്തിക്കാൻ ജോസ് കെ മാണി; മടങ്ങി വരാത്തവർക്കെതിരെ അയോഗ്യത ഭീഷണി ഉയർത്തിയേക്കും

മുന്നണി പ്രവേശനത്തിന് മുമ്പ് നേതാക്കളെ തിരികെയെത്തിക്കാൻ പദ്ധതിയിട്ട് ജോസ് കെ മാണി. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയവരുമായി ചർച്ചകൾ ആരംഭിച്ചു. മടങ്ങി വരാത്തവർക്കെതിരെ അയോഗ്യത ഭീഷണി ഉയർത്താനാണ് കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം.
രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരെല്ലാം മടങ്ങിയെത്തണം എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് പക്ഷത്തേക്ക് കൂറുമാറ്റം നടത്തിയവർക്ക് മടങ്ങിവരാൻ രണ്ട് ദിവസം സമയം നൽകും. സ്വമേധയ എത്തിയാൽ അച്ചടക്കനടപടി ഉണ്ടാകില്ല. വഴങ്ങാത്തവർക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത നടപടികൾ സ്വീകരിക്കും.
Read Also : മുന്നണി പ്രവേശനം: നേതാക്കളെ തിരികെയെത്തിക്കാന്‍ പദ്ധതിയിട്ട് ജോസ് കെ മാണി
ഇതിനൊപ്പം സി എഫ് തോമസ് എംഎൽഎ ഉൾപ്പെടെയുള്ളവരെ മടക്കിക്കൊണ്ടുവരാൻ നേതൃത്വം ശ്രമം ആരംഭിച്ചു. ഔദ്യോഗിക വിഭാഗം എന്ന അംഗീകാരം ലഭിച്ചതോടെ ഇത് സാധ്യമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. യുഡിഎഫിൽ നിന്ന് പുറത്തായതിന് പിന്നാലെ പാലാ നഗരസഭയിൽ അടക്കം നിരവധി ജനപ്രതിനിധികൾ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു. ഇവരെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയോടെ സമ്മർദത്തിലായി. ഡൽഹി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉണ്ടായില്ലെങ്കിൽ പി ജെ ജോസഫ് പക്ഷത്ത് നിന്ന് പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കും.
Story Highlights – jose k mani, kerala congress m
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here