ഐപിഎലിൽ നിന്ന് മലിംഗ പിന്മാറി; ഓസീസ് പേസർ ജെയിംസ് പാറ്റിൻസൺ പകരക്കാരനാവും

ഇക്കൊല്ലത്തെ ഐപിഎലിൽ നിന്ന് ശ്രീലങ്കൻ പേസർ ലസിത് മലിംഗ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ താരം പിന്മാറിയെന്നാണ് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് താരമായ മലിംഗക്ക് പകരം ഓസീസ് പേസർ ജെയിംസ് പാറ്റിൻസണെ മുംബൈ ഇന്ത്യൻസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2009 മുതൽ മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന താരമാണ് ലസിത് മലിംഗ.
122 മത്സരങ്ങളിൽ 170 വിക്കറ്റുകളുമായി ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് മലിംഗ. 7.14 എക്കണോമിയിൽ 19.80 ശരാശരിയിലാണ് ഈ പ്രകടനം. കഴിഞ്ഞ വർഷം അവസാന ഓവറിൽ 9 റൺസ് പ്രതിരോധിച്ച മലിംഗ മുംബൈക്ക് ഒരു റൺസിൻ്റെ അവിശ്വസനീയ ജയം സമ്മാനിച്ചിരുന്നു.
Read Also : ടീം റൂമിന്റെ വിർച്വൽ ടൂറുമായി മുംബൈ ഇന്ത്യൻസ്: വിഡിയോ
ജെയിംസ് പാറ്റിൻസൺ ഇതുവരെ ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights – Malinga to miss IPL 2020 Pattinson replaces him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here