തിരുവനന്തപുരം സ്വർണക്കടത്ത് : കോൺസുലേറ്റിന്റെ വീസ സ്റ്റാംപിംഗ് സെന്ററുകളുടെ കരാറും നടത്തിപ്പും പരിശോധിക്കുന്നു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിംഗ് സെന്ററുകളുടെ കരാറും നടത്തിപ്പും അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുന്നു. യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ് എന്നീ ഏജൻസികൾക്ക് കരാർ ലഭിച്ചതിനു പിന്നിൽ സ്വപ്ന സുരേഷിന്റെ ഇടപെടലാണെന്നാണ് നിഗമനം. എൻഫോഴ്‌സമെന്റ് ഡയറക്ടററേറ്റാണ് ഇക്കാര്യം പരിശോധിക്കുന്നത്.
കരാറിനായി താത്പര്യം പ്രകടിപ്പിച്ച കേരളത്തിലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തെ മനഃപൂർവം അവഗണിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വീസ സ്റ്റാംപിംഗ് സെന്ററിൽ ഉന്നത രാഷ്ട്രീയ നേതാവിന്റ മകന് മുതൽ മുടക്കുണ്ടെന്നും സംശയിക്കുന്നുണ്ട്.
കേരളം അടക്കമുള്ള 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും യുഎഇയിലേക്ക് പോകുന്നവരുടെ വീസ സ്റ്റാംപിംഗ് അടക്കമുള്ള സേവനങ്ങൾക്ക് 15,000 മുതൽ 20,000 രൂപവരെയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. സ്വപ്നയുടെ ബാങ്ക് നിക്ഷേപങ്ങളിൽ യുഎഎഫ്എക്‌സും ഫോർത്ത് ഫോഴ്‌സും നൽകുന്ന കമ്മിഷനുമുണ്ടെന്നാണു സ്വപ്നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
Story Highlights – UAE consulate stamping centers under NIA probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here