ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ സിപിഐഎം കരിദിനം; അമർഷം അറിയിച്ച് വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലെ സിപിഐഎമ്മിന്റെ കരിദിനാചരണത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐഎം തീരുമാനം ഗുരുനിന്ദയാണെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു. ഇരട്ടക്കൊലപാതകം നടന്നിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് സിപിഐഎം പ്രതിഷേധിക്കുന്നത്. ഗുരു ജയന്തിയിൽ കരിദിനമാചരിക്കുന്നതിൽ അമർഷമെന്നും വെളളാപ്പള്ളി പ്രതികരിച്ചു.
കുറിപ്പ് വായിക്കാം,
ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണ്.
Story Highlights – sreenarayanguru jayanthi, vellappalli nadeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here