യുപിയിൽ 15കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; ഇരുമ്പു കമ്പി കൊണ്ട് മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി

ഉത്തർപ്രദേശിൽ 15കാരിയായ പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ആക്രമണം തടയാൻ ശ്രമിച്ച കുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിച്ച സംഘം ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.
Read Also : ഉത്തർപ്രദേശിൽ വീണ്ടും പീഡനക്കൊല; 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ബെറേലി ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു. ബലാത്സംഗത്തെ ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ സംഘം ഇരുമ്പു ദണ്ഡു കൊണ്ട് മർദ്ദിച്ച് അവശയാക്കി. പ്രതികളിൽ ഒരാൾ ബലാത്സംഗ ദൃശ്യം പകർത്തുകയും സംഭവം പുറത്തറിയിച്ചാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോഹിത് (25), സുമിത് (27), അങ്കിത് (24) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മോഹിത്തിനെയും സുമിതിനെയും പൊലീസ് അറസ്റ്റു ചെയ്തു. അങ്കിത് ഒളിവിലാണ്.
Story Highlights – 15-Year-Old Raped By Three Men, Beaten With Iron Rod In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here