ഒരു മാവിൽ 16 ഇനം ബഡ് ചെയ്ത് കർഷകൻ; അപൂർവമായ കാഴ്ച

തൃശൂർ രാപ്പാൾ നിന്ന് ഒരു വെറൈറ്റി കർഷകൻ. ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32 ഇനങ്ങളാണ് കുമ്പളപറമ്പിൽ മുരളി എന്ന കർഷകൻ വച്ചുപിടിപ്പിച്ചത്. ഒരു മാവിൽ പത്തിനം വരെ ബഡ് ചെയ്തവരുണ്ടെങ്കിലും 16 ഇനങ്ങൾ വിജയകരമായി ബഡ് ചെയ്യുന്നത് അപൂർവമാണ്.
Read Also : ലോക്ക് ഡൗൺ: വില്പന കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിച്ചില്ല; ടൺ കണക്കിന് തക്കാളി തടാകത്തിൽ തള്ളി കർഷകൻ
തൃശൂർ രാപ്പാൾ കുമ്പളപറമ്പിൽ മുരളിയുടെ വീട്ടുമുറ്റത്തെ മാവിൽ ഇനി പ്രിയൂരും മൽഗോവയുമടക്കം 32 ഇനമാണ് പൂവിടാനായി കാത്തിരിക്കുന്നത്. വീട്ടിൽ ആകെയുള്ള അൽഫോൺസ, നീലൻ എന്നീ രണ്ടിനം മാവുകളിൽ 16 വീതം വെറൈറ്റികളാണ് മുരളി വച്ചുപിടിപ്പിച്ചത്. ബഡിംഗ് രീതി ഉപയോഗപ്പെടുത്തിയാണ് പരീക്ഷണം. മയിൽപ്പീലിയൻ, മൽഗോവ, കടുക് മാങ്ങ, തോത്താപ്പുരി തുടങ്ങി കേട്ടതും കേട്ടുകേൾവിയില്ലാത്തതുമായ മാമ്പഴങ്ങൾ രുചിക്കാം. ഏറെ ശ്രദ്ധയോടെ പരിചരിച്ചാൽ ഒരൊറ്റ മാവിൽ പലയിനങ്ങൾ മുളപ്പിച്ചെടുക്കാമെന്ന് മുരളി പറയുന്നു.
കാർഷിക സർവകലാശാലയുടെ മണ്ണുത്തി ട്രെയിനിംഗ് സെന്ററിൽ നിന്ന് ഗ്രാഫ്റ്റിംഗ്, ബഡിംഗ്, ലെയറിംഗ് എന്നീ മൂന്ന് രീതികളും പഠിച്ചെടുത്താണ് ഇദ്ദേഹം ഈ പരീക്ഷണത്തിനിറങ്ങിയത്. യാത്രകൾക്കിടെ ലഭിക്കുന്ന മാവിനങ്ങളാണ് ബഡ് ചെയ്തവയിലേറെയും.
Story Highlights – mango varieties, budding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here