പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം

covid19, coronavirus

പത്തനംതിട്ടയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇലന്തൂർ സ്വദേശിനി സരസമ്മയാണ് മരിച്ചത്. 59 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട ജില്ലയിൽ ഇന്നലെ പതിനേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ അന്യ സംസ്ഥാനത്ത് നിന്ന് വന്നതാണ്. പതിനാറ് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ നാല് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights Coronavirus, Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top