തൃശൂരിൽ 93 പേർക്ക് കൂടി കൊവിഡ്; 145 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 91 പേർക്കും സമ്പർക്കം വഴിയാണ്. രോഗബാധ. ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 145 പേർ രോഗമുക്തരായി.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1382 ആയി. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 4813 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദയ ക്ലസ്റ്റർ-2, പരുത്തിപ്പാറ ക്ലസ്റ്റർ-8, ചാലക്കുടി ക്ലസ്റ്റർ-1, എലൈറ്റ് ക്ലസ്റ്റർ-1, എ ആർ ക്യാമ്പ്-1, അഴീക്കോട് ക്ലസ്റ്റർ-4, സ്പിന്നിങ്ങ് മിൽ ക്ലസ്റ്റർ-6, വാടാനപ്പിളളി ഫുഡ് മസോൺ-13, വാടാനപ്പിളളി ഫിഷ് മാർക്കറ്റ്-4, ആരോഗ്യപ്രവർത്തകർ-1, മറ്റ് സമ്പർക്കം-38, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ-2 എന്നിങ്ങനെയാണ് രോഗ സ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസിന് മുകളിൽ പ്രായമുളള 4 പുരുഷന്മാരും 3 സ്ത്രീകളും, 10 വയസിൽ താഴെ പ്രായമുളള 4 ആൺകുട്ടികളും 3 പെൺകുട്ടികളും ഉൾപ്പെടുന്നു.
വീടുകളിൽ 8,954 പേരാണ് നിരീക്ഷണത്തിലുള്ളത്. 201 പേരെ പുതിയതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1,152 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ഇന്ന് 1609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 90,944 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
Story Highlights – Covid 19, Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here