ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിന് ശ്രീലങ്കൻ തീരത്ത് തീപിടിച്ചു

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിന് ശ്രീലങ്കൻ തീരത്ത് തീപിടിച്ചു. ശ്രീലങ്കയുടെ വടക്കു കിഴക്കൻ മേഖലയിലാണ് സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ന്യൂഡയമണ്ട് എണ്ണ ടാങ്കറിനാണ് തീപിടിച്ചത്. ശ്രീലങ്കൻ നാവികസേനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്.
കുവൈത്തിൽ നിന്ന് പാരാദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. 2.70 ലക്ഷം ടൺ ക്രൂഡോയിൽ ചരക്കുകപ്പലിൽ ഉണ്ടെന്നാണ് വിവരം. അഗ്നിബാധയുണ്ടായ കപ്പലിൽ നിന്ന് ഇതുവരെ എണ്ണച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് സൂചന. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്.
Story Highlights – Indian Oil Corp, Srilanka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here