ഗ്രീസ് 10 റഫാൽ വിമാനങ്ങൾ വാങ്ങും; എട്ടെണ്ണം ദസ്സോൾട്ട് സൗജന്യമായി നൽകുമെന്ന് റിപ്പോർട്ട്

ദസ്സോൾട്ട് ഏവിയേഷൻ ഗ്രീസിന് എട്ട് റഫാൽ വിമാനങ്ങൾ സൗജന്യമായി നൽകുമെന്ന് റിപ്പോർട്ട്. ആകെ 18 വിമാനങ്ങൾ വാങ്ങാൻ ഗ്രീസ് ദസ്സോൾട്ടുമായി കരാറിലെത്തിയെന്നും ഇതിൽ എട്ടെണ്ണം സംഭാവനയായി നൽകുമെന്നും വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗ്രീസിന് വളരെ കുറഞ്ഞ വിലക്കാണ് വിമാനങ്ങൾ നൽകുന്നതെന്നും റിപ്പോർട്ടുണ്ട്. ഗ്രീസ് മാധ്യമമായ പെന്‍റാപോസ്റ്റഗാമയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
Read Also : ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ആദ്യമായി റഫാൽ പറത്തിയ മലയാളി
അയൽരാജ്യമായ തുർക്കിയുമായി നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രീസുമായി ഇത്തരം ഒരു കരാറിന് ദസ്സോൾട്ട് സഹകരിക്കുന്നതെന്നാണ് സൂചന. എത്രയും വേഗം വിമാനങ്ങൾ കൈമാറും. നിലവിൽ ഗ്രീക്ക് വ്യോമസേനയിൽ മൂന്നാം തലമുറ എഫ്-4ഇ ഫാന്‍റമാണ് പ്രധാന യുദ്ധ വിമാനങ്ങള്‍. എഫ് 16, മിറാഷ് 2000 പോര്‍ വിമാനങ്ങളും ഗ്രീക്ക് വ്യോമസേനക്ക് ഇപ്പോൾ സ്വന്തമായി ഉണ്ട്.
Read Also : ഇന്ത്യക്ക് മുൻപ് റഫാൽ സ്വന്തമാക്കിയവർ; പട്ടികയിൽ രണ്ട് അറബ് രാജ്യങ്ങളും
നേരത്തെ, 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ദസ്സോൾട്ടുമായി കരാർ ഒപ്പിട്ടിരുന്നു. കരാർ അടിസ്ഥാനത്തിൽ ജൂലായ് 29ന് ഫ്രാൻസിൽ നിന്ന് ആദ്യ ഘട്ട റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ എത്തിയിരുന്നു. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളിൽ അഞ്ച് വിമാനങ്ങളാണ് എത്തിയത്. ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് രാജ്യങ്ങൾക്ക് കൂടി റഫാൽ വിമാനങ്ങൾ സ്വന്തമായുണ്ട്. ഫ്രാൻസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ റഫാൽ വിമാനങ്ങൾ സ്വന്തമായി ഉള്ളത്. ഗ്രീസ് കൂടി ഉൾപ്പെടുന്നതോടെ ഈ പട്ടിക വീണ്ടും വലുതാകും.
Story Highlights – Greece to Buy 10 Rafale Jets, Receive 8 More as ‘Donation’ from France
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here