പിഎസ്‌സി നിയമന വിവാദത്തിൽ വിശദീകരണവുമായി എംവി ജയരാജൻ

പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങളെ ചെറുക്കാൻ ആസൂത്രിത നീക്കം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖയിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അണികൾക്ക് കൊടുത്ത സന്ദേശം ദുർവ്യാഖ്യാനം ചെയ്തു. ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിക്കുന്നവരിൽ പലരും റാങ്ക് പട്ടികയിൽ ഇല്ലാത്തവരാണ്. സർക്കാറിനെതിരെയുള്ളകമന്റുകൾ ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്നതാണ്.
സമൂഹ മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ അപവാദ പ്രചരണങ്ങൾ നടക്കുകയാണ്. കോൺഗ്രസിനും ബിജെപിക്കും പെയ്ഡ് നവമാധ്യമ ഏജൻസികളുണ്ടെന്നും ജയരാജൻ പ്രിതികരിച്ചു.
പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ ഒരു മോശം പരാമർശവും നടത്തില്ല. തെറ്റായ പ്രതികരണങ്ങൾ പാർട്ടി പ്രവർത്തകരിൽ നിന്ന് ഉണ്ടാകാതിരിക്കാനാണ് ക്യാപ്‌സൂൾ രൂപത്തിൽ കമന്റുകൾ നൽകുന്നത്. സമൂഹമാധ്യമങ്ങളിൽ മോശമായി പെരുമാറരുത് എന്ന് പാർട്ടിക്കകത്ത് നിർദേശം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പല തരത്തിലുള്ള പ്രകോപനങ്ങളുണ്ടാകുമെങ്കിലും നിയന്ത്രണം കൈവിടരുതെന്ന് നിർദേശം നൽകിയതായും എംവി ജയരാജൻ വ്യക്തമാക്കി.
Story Highlights – MV Jayarajan with explanation in PSC appointment controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here