പ്രായപൂർത്തിയാകും മുൻപ് ലൈംഗിക തൊഴിലാളിയായി; വഴങ്ങാനായി ക്രൂര പീഡനം; തുറന്നുപറഞ്ഞ് യുവതി

18 വയസ് തികയുന്നതിന് മുൻപ് ലൈംഗിക തൊഴിലാളിയായതിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് യുവതി. ഹ്യൂമൺസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. തന്നെ ഇരുമ്പ് വടികൾ കൊണ്ട് തള്ളുകയും സ്വകാര്യ ഭാഗങ്ങളിൽ മെഴുക് ഉരുക്കി ഒഴിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. പത്തോ പന്ത്രണ്ടോ പുരുഷന്മാരായി ദിവസേന ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിരുന്നുവെന്നും യുവതി.
പത്തു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബഭാരം തലയിലായി. ജോലി നഷ്ടപ്പെട്ട ശേഷം ഒരു ട്രെയിൻ യാത്രക്കിടെ കകോലി ബിശ്വാസ് എന്ന സ്ത്രീയെ പരിചയപ്പെട്ടു. ജോലി വാഗ്ദാനം ചെയ്തു. അവർ വാങ്ങിയ ചായയും കേക്കും കഴിച്ചതോടെ ബോധരഹിതയായി. കണ്ണ് തുറക്കുമ്പോൾ പുനെയിലായിരുന്നു. അവർ തന്നെ വിൽക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
Read Also : ‘അഞ്ച് ദിവസം ഭക്ഷണം തന്നില്ല,മാനസിക പീഡനം വേറെയും’; എട്ട് മാസത്തെ പീഡനം വിവരിച്ച് ഡോ.കഫീൽ ഖാൻ
തന്നെ കൂടാതെ അവിടെ 30 പെൺകുട്ടികൾ ഉണ്ടായിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനു മുൻപ് പുരുഷൻമാരോടോപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവിടെയുണ്ടായിരുന്ന ബഡി ദീദി നിർബന്ധിക്കാൻ തുടങ്ങി. പ്രതിരോധിച്ചപ്പോൾ ഇരുമ്പ് വടികൊണ്ട് പൊതിരെ അടിച്ചു. ചൂട് മെഴുക് സ്വകാര്യഭാഗങ്ങളിൽ വീഴ്ത്തി പൊള്ളിച്ചു. ജനലിലൂടെ പുറത്തേക്ക് എറിയുമെന്നും ഭീഷണിയുണ്ടായി. ഒരു പ്രാവശ്യം തള്ളിയിട്ടപ്പോൾ പല്ലുകൾ നഷ്ടമായി. വഴങ്ങിക്കൊടുക്കുന്നത് വരെ ക്രൂരമായി പീഡിപ്പിച്ചു.
സമ്മതിച്ചതോടെ നിരവധി പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നു. ശരീര വേദന അസഹനീയമായിരുന്നു. അമ്മയെ ഓർത്ത് രാത്രികളിൽ കരയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോൾ പിടിച്ചു. പിന്നീട് ഫോൺ പോലും ഉപയോഗിക്കാൻ സമ്മതിച്ചില്ല.
ആർത്തവം നീട്ടാനുള്ള മരുന്ന് 16 വയസ് മുതൽ തരാൻ തുടങ്ങി. അതുകാരണവും ശരീരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അപ്പോഴും പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ടി വന്നു.
ഒരിക്കൽ വന്നയാൾ പൊലീസുകാരനായിരുന്നു. അയാൾ സഹായിച്ചത് കൊണ്ട് പുറത്തിറങ്ങാനായി. അയാൾ നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്ത് തന്നു. യാത്രാ ചെലവിനായി 3000 രൂപയും തന്നുവിട്ടു.
Story Highlights – women shared experience, prostitution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here